1930 ഡിസംബര്‍ 13ന് പാലായിലെ വിളക്കുമാടം ഗ്രാമത്തിലായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയുടെ ജനനം. ബന്ധുമിത്രാദികള്‍ പിന്നീട് കോഴിക്കോട് തിരുവമ്പാടിയിലേക്കു കുടിയേറി. 1956 ഡിസംബറില്‍ തലശേരി രൂപതയ്ക്കുവേണ്ടി റോമിലായിരുന്നു പൗരോഹിത്യസ്വീകരണം.
1973ല്‍ മാനന്തവാടി രൂപത രൂപംകൊണ്ടപ്പോള്‍ 43~ാം വയസില്‍ പ്രഥമമെത്രാനായി. സുദീര്‍ഘമായ 22 വര്‍ഷംകൊണ്ട് രൂപതയെ ആത്മീയ ~ സാമൂഹ്യവളര്‍ച്ചയിലേക്കു ന യിച്ചു. 1995ല്‍ താമരശേരി രൂപതയുടെ ഇടയനായി. 1996 ഡിസംബര്‍ 18ന് തൃശൂര്‍ ആര്‍ ച്ച്ബിഷപ്പായി നിയമനം. 2007 മാര്‍ച്ച് 18ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിനു ചുമതലകള്‍ കൈമാറി
സിബിസിഐ വൈസ് പ്രസിഡന്റായി മാര്‍ ജേക്കബ് തൂങ്കുഴി ആറുവര്‍ഷം പ്രവര്‍ത്തി ച്ചു. കാരിത്താസിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം സിസ്ററര്‍മാരുമായി ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തുദാസി സ മൂഹത്തിന്റെ സ്ഥാപകനാണ്.

Comments: